SignIn
Kerala Kaumudi Online
Saturday, 07 November 2026 2.26 AM IST

പുതിയ ബില്ലിൽ വ്യവസ്ഥ, സ്വകാര്യ സർവകലാശാലയ്ക്ക് ഭൂമി കുട്ടികളുടെ എണ്ണം നോക്കി

uni

തിരുവനന്തപുരം: സ്വകാര്യ സർവകലാശാല സ്ഥാപിക്കാൻ ആവശ്യമായ ഭൂമിയുടെ അളവ് പ്രവേശനം നൽകുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമാക്കാൻ പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യും. പത്ത് ഏക്കർ വേണമെന്നാണ് കഴിഞ്ഞ ഇടതു സർക്കാർ കൊണ്ടുവന്ന ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നത്.

രാഷ്ട്രപതിയുടെ അനുമതിയോടെ ആ ബിൽ യു.ഡി.എഫ് സർക്കാർ പിൻവലിച്ചിരുന്നു. പത്ത് ഏക്കർ വ്യവസ്ഥ സംരംഭകരെ പിന്നോട്ടടിക്കുമെന്ന് കണ്ടാണ് ഇളവു വരുത്തി കുട്ടികളുടെ എണ്ണത്തിന് ആനുപാതികമാക്കുന്നത്.

സർവകലാശാല ആരംഭിക്കാൻ ട്രഷറിയിൽ 25കോടി സ്ഥിരനിക്ഷേപം നടത്തണമെന്ന വ്യവസ്ഥയും മാറ്റും. അതും

കോഴ്സുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിന് ആനുപാതികമായി നിശ്ചയിക്കുന്നതാണ് പരിഗണനയിൽ.

നഗരങ്ങളിൽ പത്തേക്കർ ഒരുമിച്ച് ലഭിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് ഒന്നിലധികം ക്യാമ്പസുകളാവാമെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയേക്കും.

ഓരോഅപേക്ഷയും വിദഗ്ദ്ധസമിതി പരിശോധിച്ചായിരിക്കും ഭൂമി എത്രവേണമെന്ന് നിശ്ചയിക്കുക. സർവകലാശാലയുടെ വികസനത്തിനാവശ്യമായ ഭൂമിയുണ്ടാവണമെന്ന വ്യവസ്ഥയുണ്ടായിരിക്കും. എൻജിനിയറിംഗ് കോളേജുകൾക്ക് എ.ഐ.സി.ടി.ഇയും ലാ കോളേജുകൾക്ക് ബാർ കൗൺസിലും നിശ്ചയിച്ചിട്ടുള്ള മിനിമം ഭൂമിയുണ്ടാവണം.

സർവകലാശാല പൂട്ടിപ്പോവുന്ന സാഹചര്യമുണ്ടായാൽ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കാനാണ് ട്രഷറിയിലെ സ്ഥിരനിക്ഷേപം. കർണാടകത്തിൽ നിക്ഷേപം 10കോടിയാണ്.

ഒരുഡസനിലേറെ ഏജൻസികൾ സ്വകാര്യസർവകലാശാലയ്ക്കായി രംഗത്തുണ്ട്. നിലവിലെ കോളേജുകളും സർവകലാശാലയാക്കാം. മലയാളികൾക്കും സംവരണ വിഭാഗങ്ങൾക്കും പ്രവേശനം ഉറപ്പാക്കുന്നതിനും ഈ സീറ്റുകളിൽ കഴുത്തറുപ്പൻ ഫീസ് ഒഴിവാക്കാനും വ്യവസ്ഥകൾ ഉൾപ്പെടുത്തും.

ബില്ല് ഡിസംബറിലെ

സഭാസമ്മേളനത്തിൽ

പുതിയബില്ല് ഡിസംബറിലെ നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കും. 10ദിവസമാണ് ഡിസംബറിൽ സഭചേരുന്നത്.

ഭൂമിയുടെ സ്റ്റാമ്പ്ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ചാർജുകളിലും ഇളവ് നൽകിയേക്കും. കൃഷിഭൂമി തരംമാറ്റാനും അനുവദിക്കും.

 വിദേശ സർവകലാശാലകൾക്കും കേരളത്തിലെത്താം. വിദേശസർവകലാശാലകളുടെ കോഴ്സുകൾ ആരംഭിക്കുകയും ചെയ്യാം.

''കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോളകേന്ദ്രമാക്കും. അന്യസംസ്ഥാനങ്ങളിലും വിദേശത്തും നിന്നുള്ള കുട്ടികളെ ആകർഷിക്കാനാവണം.""

-റോജി എം. ജോൺ

ഉന്നതവിദ്യാഭ്യാസമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA