SignIn
Kerala Kaumudi Online
Thursday, 05 November 2026 3.10 AM IST

പ്രിയദർശിനി യാത്ര ഇവിടെയും വൻഹിറ്റ്,​ ഇതുവരെ വിറ്റത് 62 ലക്ഷം സീറോ ടിക്കറ്റുകൾ

priyadarshini-
പ്രിയദർശിനി പദ്ധതി

പാലക്കാട്: കെ.എസ്.ആർ.ടി.സിയുടെ പ്രിയദർശിനി യാത്ര പാലക്കാട് ജില്ലയിൽ വൻ വിജയം. പദ്ധതി ആരംഭിച്ച് 142 ദിവസം പിന്നിടുമ്പോൾ ജില്ലയിൽ ആകെ 62,08,613 സീറോ ടിക്കറ്റുകൾ വിതരണം ചെയ്തു. നവംബർ രണ്ട് വരെയുള്ള കണക്കുകളാണിത്.

വടക്കഞ്ചേരി, മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ എന്നിങ്ങനെ ജില്ലയിലെ നാല് യൂണിറ്റുകൾ കേന്ദ്രീകരിച്ചാണ് പദ്ധതിയുടെ പ്രവർത്തനം. പാലക്കാട് യൂണിറ്റിലാണ് ഏറ്റവും കൂടുതൽ സീറോ ടിക്കറ്റുകൾ-26,32,971 പേർ. ചിറ്റൂരിൽ 10,53,905 പേരും വടക്കഞ്ചേരിയിൽ 13,29,593 പേരും മണ്ണാർക്കാടിൽ 11,92,144 പേരുമാണ് സീറോ ടിക്കറ്റുകൾ ഉപയോഗിച്ചത്. സീറോ ടിക്കറ്റ് സംവിധാനം വഴി ഇതുവരെ 18,96,85,714 രൂപയാണ് ആകെ വരുമാനമായി ലഭിച്ചത്. യൂണിറ്റ് തിരിച്ച് കണക്കാക്കുമ്പോൾ പാലക്കാട് യൂണിറ്റിൽ നിന്ന് 9,02,90,037 രൂപയും ചിറ്റൂരിൽ നിന്ന് 3,22,89,296 രൂപയും വടക്കഞ്ചേരിയിൽ നിന്ന് 3,78,98,740 രൂപയും മണ്ണാർക്കാടിൽ നിന്ന് 2,92,07,641 രൂപയും വരുമാനം നേടിയെന്ന് അധികൃതർ അറിയിച്ചു.

English Summary

KSRTC's Priyadarshini project in Palakkad district has achieved considerable success. In 142 days, by November 2, the scheme distributed 6,208,613 zero tickets through its four units. The initiative generated a total revenue of 18,96,85,714 rupees across the district.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRIYADARSHINI, PRIYADARSHINI PROJECT, KARTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA