SignIn
Kerala Kaumudi Online
Sunday, 02 August 2026 2.03 AM IST

കുതിച്ചുയർന്ന് ഡാം ജലനിരപ്പ് ,​ ഇടുക്കി ഡാം ആറടി മുകളിൽ

READ ENGLISH VERSION
kallarkutty

ഇടുക്കി: കാലവർഷം ശക്തമായതോടെ കെ.എസ്.ഇ.ബിയുടെ കീഴിലുള്ള സംഭരണികളിലെ ജലനിരപ്പ് മൂന്ന് ദിവസത്തിനകം അഞ്ച് ശതമാനം കുതിച്ചുയർന്നു. തീവ്രമഴയോടെ, സംസ്ഥാനത്തെ അണക്കെട്ടുകളിലാകെ ജലനിരപ്പുയർന്നു. 16 അണക്കെട്ടുകളിലായി ആകെ 35 ശതമാനമാണ് നിലവിൽ ജലനിരപ്പ്. സംസ്ഥാനത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ഡാമിൽ ഒറ്റ ദിവസം കൊണ്ട് ആറടിയോളം ജലനിരപ്പ് ഉയർന്നു. മൂന്ന് ദിവസം കൊണ്ട് വൃഷ്ടിപ്രദേശത്ത് 334.6 മില്ലി മീറ്റർ മഴ ലഭിച്ചു. ഇതിൽ 154.4 മില്ലി മീറ്റർ മഴ പെയ്തതും കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. 112.626 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമാണ് ഒഴുകിയെത്തിയത്.

 ഷട്ടർ തുറന്ന് 12 ചെറുഡാമുകൾ

നെയ്യാർ, അരുവിക്കര, പെരിങ്ങൽകുത്ത്, പാംബ്ല, കല്ലാർ, കല്ലാർകുട്ടി, മണിയാർ, മൂഴിയാർ, കൊച്ചുപമ്പ, മംഗലം, മലങ്കര, ഭൂതത്താൻകെട്ട്
അണക്കെട്ടുകൾക്ക് താഴെ തീരപ്രദേശങ്ങളിലുള്ളവർക്ക് ജാഗ്രതാനിർദ്ദേശം

 കെ.എസ്.ഇ.ബിക്ക് ആശ്വാസം

ഇതുവരെ കാലവർഷം ദുർബലമായിരുന്നു. ജൂൺ ആദ്യം ഡാമുകളിലെ ജലനിരപ്പ് താഴ്ന്ന് 17 ശതമാനമെത്തി. തീവ്രമഴയാണെങ്കിലും ഈ കാലവർഷത്തിൽ ലഭിച്ചത് 30 ശതമാനം മഴക്കുറവാണ്. എങ്കിലും പ്രതിസന്ധി രൂക്ഷമായ കെ.എസ്.ഇ.ബിക്ക് ആശ്വാസമാണ് മഴ.

ഇടുക്കി ശേഷിയുടെ മൂന്നിലൊന്നിലേക്ക്

സംഭരണശേഷിയുടെ 34.54% ജലം

പരമാവധി സംഭരണശേഷി 2403 അടി

ജലനിരപ്പ് 2336.04ലേക്ക് (നേരത്തെ 2330.9 അടി)

നിലവിൽ 1460.192 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA