SignIn
Kerala Kaumudi Online
Tuesday, 10 November 2026 1.09 AM IST

117പേർ പുതുതായി വിജിലൻസിലേക്ക്

1

തിരുവനന്തപുരം: പൊലീസിൽ നിന്ന് 117പേരെ വിജിലൻസിലേക്ക് നിയോഗിച്ചു. എല്ലാ യൂണിറ്റുകളിലും അഴിച്ചുപണിയുണ്ട്. സിവിൽ പൊലീസ് ഓഫിസർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ, എ.എസ്.ഐ തസ്തികയിലാണ് നിയമനം. അഞ്ചുവർഷമായി വിജിലൻസിൽ ജോലി ചെയ്യുന്നവർ ഇതോടെ ലോക്കൽ പൊലീസിലേക്ക് തിരിച്ചുപോവും. നിയമ അഭിരുചിയുടെയും അന്വേഷണവൈദഗ്ദ്ധ്യം അളക്കാനുള്ള എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. തിരുവനന്തപുരത്ത് -36, എറണാകുളത്ത് -15, കോഴിക്കോട്-12, തൃശൂർ-ഒമ്പത്, പത്തനംതിട്ടയും പാലക്കാടും-എട്ട് എന്നിങ്ങനെയാണ് നിയമനം. പൊലീസിൽ നിന്ന് നാലായിരത്തിലേറെപ്പേരാണ് വിജിലൻസിലേക്കുള്ള പരീക്ഷയെഴുതിയത്. റാങ്കുപട്ടികയിൽ 598 പേർ ഉൾപ്പെട്ടു. ഭാവിയിലുള്ള ഒഴിവുകളിലേക്കും ഈ പട്ടികയായിരിക്കും പരിഗണിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIGILANCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA