
ആലുവ: വെളിയത്തുനാട് ഹോളിഡേ ഇൻ റിസോർട്ടിൽ നടത്തിയ ഹാലോവീൻ പാർട്ടിക്കിടെ 15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ കോട്ടയം പെരുന്ന കരിപ്പമറ്റം അലക്‌സിനെ (20) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 31നായിരുന്നു സംഭവം. നിയമവിദ്യാർത്ഥിയായ ഇയാൾ സമൂഹമാദ്ധ്യമത്തിലൂടെയാണ് എറണാകുളം നഗരത്തിലെ സ്കൂളിൽ പത്താം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടിയുമായി സൗഹൃദത്തിലായത്.
പെൺകുട്ടികൾക്കു മാത്രമുള്ള പാർട്ടിയെന്ന പേരിലാണ് കുട്ടി വീട്ടിൽ നിന്ന് അനുമതി തേടിയത്. മറ്റൊരു പെൺകുട്ടിയുടെ പിതാവ് രഹസ്യമായി എത്തിയപ്പോൾ പാർട്ടിയിൽ ലഹരി ഉപഭോഗമുണ്ടെന്ന് സംശയം തോന്നി. പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ ഇദ്ദേഹം വിവരം അറിയിച്ചു. തുടർന്ന് അമ്മയെത്തി പെൺകുട്ടിയെ കൊണ്ടുപോയിരുന്നു.
ഉന്നതരായ പലരുടെയും മക്കളാണ് പാർട്ടിയിൽ പങ്കെടുത്തത്. ദിവസങ്ങൾക്കു ശേഷം പെൺകുട്ടിയുടെ വീട്ടുകാർ പീഡന പരാതി നൽകിയതോടെ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായപൂർത്തിയാകാത്തവർക്ക് മദ്യവും മറ്റ് ലഹരി വസ്തുക്കളും വിതരണം ചെയ്തിട്ടുണ്ടോയെന്നും റിസോർട്ട് അധികൃതരുടെ അറിവുണ്ടായിരുന്നോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇൻസ്പെക്ടർ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |