മലപ്പുറം: ഉപാധികളോടെ പിഎം ശ്രീ നടപ്പാക്കാമെന്ന ഭരണപരിഷ്‌കാര കമ്മീഷൻ അദ്ധ്യക്ഷൻ എം കെ മൂനീറിന്റെ പരാമർശത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെന്നും എല്ലാ അഭിപ്രായങ്ങളും പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയിൽ ഇതുവരെ സർക്കാർ ഒരു തീരുമാനം എടുത്തിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഫണ്ട് എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഫണ്ട് കിട്ടാൻ കേരളത്തിന് അർഹതയും യോഗ്യതയുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിലെ കുട്ടികളുടെ അവകാശമാണ് ഈ കേന്ദ്ര ഫണ്ട്.നമ്മുടെ നികുതിയുടെ ഒരു വിഹിതമാണ് അങ്ങോട്ട് പോകുന്നത്. വിവിധ ഇനത്തിൽ കേരളത്തിന് 2000 കോടിയോളം രൂപ ലഭിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പല പദ്ധതികൾക്കും ഫണ്ടിന്റെ കുറവുണ്ട്. പിഎം ശ്രീയിൽ സംസ്ഥാന സർക്കാരുകൾക്ക് സിലബസ് നിശ്ചയിക്കാനുള്ള സ്ഥിതിയുണ്ടാകണം. അതാണ് കേരളം ഇപ്പോൾ പരിശോധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതിയിൽ രാഷ്ട്രീയ പശ്ചാത്തലം ഉള്ളതുകൊണ്ട് ഇനിയും ചർച്ചകൾ വേണ്ടിവരുമെന്നും ഷംസുദ്ദീൻ കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ ഉപോധികളോടെ നടപ്പാക്കാമെന്നായിരുന്നു എം കെ മുനീറിന്റെ പരാമർശം. പദ്ധതി പൂർണമായി തള്ളിക്കളയേണ്ടതില്ലെന്നും ചില ഭേദഗതികളോടെയോ ഉപാധികളോടെയോ ഇത് നടപ്പിലാക്കാൻ സാധിക്കുമോ എന്ന് മന്ത്രിസഭാ ഉപസമിതി പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Education Minister N. Shamsudheen stated Kerala has not decided on the PM-SHRI scheme, citing varying opinions. He stressed central funds are Kerala's right, a share of its tax, and emphasized state autonomy in syllabus setting. The minister mentioned ongoing discussions due to the project's political background and fund shortages, noting Kerala is owed ₹2000 crore.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |