
കാസർകോട് : കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി കെ. മുരളീധരൻ. കാസർകോട് മള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. പാടി പൂർത്തിയാക്കുന്നതിന് മുൻപ് മന്ത്രി വേദിയിൽ ഇരുന്നു. ജില്ലാ കളക്ടറും രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും കല്ലട മാഹീൻ എം.എൽ.എയും മന്ത്രിക്കൊപ്പം ഇരുന്നു. കെ. നീലകണ്ഠൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ എന്നിവർ പാടി പൂർത്തിയാക്കുന്നതു വരെ വേദിയിൽ നിന്നു.
വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ഖണ്ഡികകൾ ചൊല്ലിയതിന് പിന്നാലെയാണ് മന്ത്രിയും മറ്റുള്ളവരും വേദിയിൽ ഇരിക്കാൻ ശ്രമിച്ചത്. വന്ദേമാതരം തുടർന്നതോടെ മന്ത്രിയും മറ്റുള്ളവരും ഇരുന്നു. ഇതിനിടെ മന്ത്രി അടുത്തുള്ളവരോട് സംസാരിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. സംസ്ഥാനത്ത് വന്ദേമാതരം മുഴുവനായി ആലപിക്കില്ലെന്നും സർക്കാർ പരിപാടികളിൽ രണ്ട് ഖണ്ഡികകൾ മാത്രമേ ചൊല്ലൂ എന്നും മന്ത്രി കെ. മുരളീധരൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |