SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.29 AM IST

1.27 കോടി വോട്ടർമാരെ നീക്കിയെന്ന് യോഗി തിര. കമ്മിഷന് നിവേദനം നൽകി

f

ന്യൂഡൽഹി: ഉത്തർപ്രദേശിലെ എസ്.ഐ.ആറിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ നീക്കിയെന്ന് ആരോപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്,തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടലും ആവശ്യപ്പെട്ടു. ഒഴിവാക്കിയവരെ വോട്ടർ പട്ടികയിൽ പുനഃസ്ഥാപിക്കാൻ കമ്മിഷന് നിവേദനം സമർപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് പട്ടികയിലുണ്ടായിരുന്നവരെ എസ്.ഐ.ആറിനു ശേഷമുള്ള പട്ടികയിൽ കാണാനില്ല. 18ഉം 19ഉം വയസുള്ളവരും സർക്കാരിന്റെ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളുമാണ് നീക്കപ്പെട്ടവരിൽ ഏറെയും. അതേസമയം,മുസ്ലിം വോട്ടർമാർ 1.63 ശതമാനം വർദ്ധിച്ചെന്നും യോഗി ചൂണ്ടിക്കാട്ടി. എസ്.ഐ.ആറിനെതിരെ തെരുവിൽ പോരാട്ടത്തിലുള്ള സമാജ്‌വാദി പാർട്ടി ദേശീയ അദ്ധ്യക്ഷൻ അഖിലേഷ് യാദവിന് യു.പിയിലെ വോട്ടർ പട്ടികയിൽ പരാതിയില്ലെന്നും കുറ്റപ്പെടുത്തി. അവരുടെ അടിസ്ഥാന വോട്ടുബാങ്കിനെ ബാധിക്കുമെന്ന് കണ്ടാണിത്. സർക്കാർ എസ്.ഐ.ആർ നടപടിയിൽ കൈകടത്തുന്നതല്ലേയെന്ന മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന്, അർഹരായവരെ ഉൾപ്പെടുത്തണമെന്നാണ് കമ്മിഷനോട് ആവശ്യപ്പെടുന്നതെന്ന് യോഗി പ്രതികരിച്ചു. എസ്.ഐ.ആറിനു ശേഷമുള്ള അന്തിമപട്ടികയിൽ 2.04 കോടി വോട്ടർമാരെയാണ് നീക്കിയിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YOGI ADITYANATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA