SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.33 AM IST

എഥനോൾ: പെട്രോൾ സാമ്പിളെടുത്ത് തുടങ്ങി, ഫലം പത്തു നാൾക്കകം

e20


തിരുവനന്തപുരം: പെട്രോളിൽ നിശ്ചിത അളവിൽ കൂടുതൽ എഥനോൾ കലർത്തുന്നുണ്ടോയെന്നറിയാൻ സംസ്ഥാനത്തും പരിശോധന തുടങ്ങി. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലായി സിവിൽ സപ്ലൈസ് വകുപ്പ് ഒൻപത് പമ്പുകളിൽ നിന്ന് സാമ്പിളെടുത്തു.റീജിയണൽ കെമിക്കൽ എക്സാമിനേഴ്സ് ലബോറട്ടറികളിലെ ഗുണനിലവാര പരിശോധനയുടെ ഫലം 10 ദിവസത്തിനകം ലഭിക്കും. കർണാടകയിലെ ചില പമ്പുകളിൽ അളവിൽ കൂടുതൽ എഥനോൾ കലർത്തിയ ഇന്ധനം വിൽപന നടത്തിയതായി കണ്ടെത്തിയതിനു പിന്നാലെയാണ് കേരളത്തിലും പരിശോധന.

എറണാകുളത്ത് മൂന്നും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ രണ്ടു വീതവും പമ്പുകളിൽ ഓയിൽ കമ്പനി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു സാമ്പിൾശേഖരണം.പെട്രോളിയം ആൻഡ് എക്സ്‌പ്ലോസീവ്സ് സേഫ്ടി ഓർഗനൈസേഷൻ അംഗീകരിച്ച ഒരു ലിറ്റർ വീതമുള്ള ആറ് പ്രത്യേക കാനുകളിലാണ് സാമ്പിൾ ശേഖരിച്ച് സീൽ ചെയ്തത്.ഇതിൽ രണ്ടു കാനുകൾ വീതം ഇന്ന് പരിശോധനയ്ക്കയക്കും.രണ്ടുകാനുകൾ സിവിൽ സപ്‌ളൈസ് ഓഫീസിലും രണ്ടെണ്ണം പമ്പിന്റെ ലൈസൻസിയും സൂക്ഷിക്കും. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ കൂടുതൽ ജില്ലകളിലെ പെട്രോൾ പമ്പുകളിൽ പരിശോധന നടത്താനാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ തീരുമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: E20 PETROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA