SignIn
Kerala Kaumudi Online
Friday, 30 October 2026 2.03 AM IST

കള്ളുഷാപ്പിൽ ഇനി സ്ത്രീകൾക്കും ജോലി വിലക്കുന്ന ചട്ടം റദ്ദാക്കി ഹൈക്കോടതി

a

കൊച്ചി: കള്ളുഷാപ്പുകളിൽ സ്ത്രീ തൊഴിലാളികളെ വിലക്കുന്ന അബ്കാരി ചട്ടത്തിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. കേരള അബ്കാരി ഷോപ്‌സ് ഡിസ്പോസൽ റൂൾസിലെ 7(37) വകുപ്പാണ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിച്ചത്. ഇത് മൗലികാവകാശങ്ങൾക്കും തുല്യതയ്‌ക്കും നിരക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. ഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനത്തിന് നൽകിയ അപേക്ഷ നിരസിച്ചതിനെതിരെ തൃശൂർ സ്വദേശി സോഫി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ ഉത്തരവ്.

ചൂഷണങ്ങളിൽ നിന്നും തൊഴിലിടങ്ങളിലെ അതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് നിയമമെന്നായിരുന്നു സർക്കാർ വാദം. സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കുകയാണ് സർക്കാരിന്റെ ഉത്തരവാദിത്വമെന്നും വിലക്കേർപ്പെടുത്തുകയല്ല വേണ്ടതെന്നും കോടതി നിരീക്ഷിച്ചു. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന വിവേചനം അവസാനിപ്പിക്കാൻ ഭരണകൂടത്തിനു ബാദ്ധ്യതയുണ്ട്. സ്ത്രീകൾക്ക് ഇഷ്ടാനുസരണം തൊഴിൽ തിരഞ്ഞെടുക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി. ചട്ടം 7(37) കണക്കിലെടുക്കാതെ ഹർജിക്കാരിയുടെ ആശ്രിതനിയമന അപേക്ഷ തീർപ്പാക്കാനും ഉത്തരവിട്ടു. വിദേശമദ്യ ഷാപ്പുകളിൽ സ്ത്രീകൾക്ക് ജോലി നൽകുന്നതിനുള്ള വിലക്ക് നേരത്തേ നീക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA