SignIn
Kerala Kaumudi Online
Wednesday, 21 October 2026 1.01 PM IST

ഒറ്റചാർജിൽ 650 കിലോമീറ്റർ, കൈയിലൊതുങ്ങുന്ന വില: ഹാേണ്ടയുടെ പുതിയ ഇവി ഡിസംബറിൽ

honda
കൺസെപ്റ്റ് മോഡൽ

തങ്ങളുടെ ആദ്യ ഇലക്ട്രിക് എസ് യു വി സീറോ ആൽഫയുടെ പ്രൊഡക്ഷൻ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ഹോണ്ട. ഡിസംബർ രണ്ടിന് പുറത്തിറങ്ങും എന്നാണ് റിപ്പോർട്ട്. ഇതിന്റെ കൺസെപ്റ്റ് മോഡൽ കഴിഞ്ഞ ഒക്ടോബറിലാണ് ഹോണ്ട പ്രദർശിപ്പിച്ചത്. വാഹനം ഡിസംബറിൽ വരുമെങ്കിലും പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. അധികം വൈകാതെ അതുണ്ടാകുമെന്നാണ് അറിയുന്നത്.

ഹ്യുണ്ടായിയുടെ ക്രെറ്റ ഇലക്ട്രിക്, മാരുതിയുടെ ഇ വിറ്റാര, ടൊയോട്ട അർബൻ ക്രൂസർ എബെല്ല, ടാറ്റ സിയേറ ഇവി എന്നിവയോടായിരിക്കും ഹോണ്ട ഇവിയുടെ മത്സരം. രാജസ്ഥാനിലെ തപുരക ഫാക്ടറിയിൽ നിർമ്മിക്കുന്ന ഇലക്ട്രിക് എസ് യു വിയുടെ കഴിയുന്നത്ര ഭാഗങ്ങൾ ഇന്ത്യയിൽ നിർമ്മിച്ച് വിലകുറയ്ക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിലസംബന്ധിച്ച് ഒരുവിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. സാധാരണക്കാരുടെ കൈയിലൊതുങ്ങുന്ന വിലയായിരിക്കും എന്നാണ് കരുതുന്നത്.

ബാറ്ററി റേഞ്ച് വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഒറ്റചാർജിൽ 400മുതൽ 650 കിലോമീറ്റർ വരെയാകും റേഞ്ച് എന്നാണ് കരുതുന്നത്. തുടക്കത്തിൽ സിംഗിൾ മോട്ടോറും ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനവുമായിരിക്കും പുതിയ വാഹനത്തിലുണ്ടാവുക. ഫീച്ചറുകൾ കുത്തിനിറയ്ക്കുന്ന രീതി ഹോണ്ടയ്ക്കില്ല. പുതിയ വാഹനത്തിലും അങ്ങനെതന്നെയായിരിക്കാനാണ് സാദ്ധ്യത. എന്നാൽ എതിരാളികളോട് പിടിച്ചുനിൽക്കാൻ ഇതിൽ കാര്യമായ കുറവുവരുത്താനും കമ്പനി ഒരുങ്ങിയേക്കില്ല. ചെറിയ ഡ്രൈവർ ഡിസ്‌പ്ലേയും വലിയ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമാവും വാഹനത്തിലുണ്ടാവുക. സുരക്ഷയുടെ കാര്യത്തിൽ പൊതുവെ ഹോണ്ട ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. പുതിയ വാഹനത്തിന്റെ കാര്യത്തിലും അതുതന്നെയാവും അവസ്ഥ.

English Summary

Honda is preparing to unveil the production version of its first electric SUV, the Zero Alpha, reportedly on December 2. The company showcased the concept model last October.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HONDA ELECTRIC VEHICLE 650 KM, HONDA EV LAUNCH DECEMBER, HONDA ELECTRIC CAR PRICE, ഹോണ്ട ഇലക്ട്രിക് കാർ, HONDA EV 2026
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE