SignIn
Kerala Kaumudi Online
Tuesday, 27 October 2026 5.42 AM IST

പൊതുമേഖലാ ബാങ്കുകൾക്ക് വൻനേട്ടം,​സ്വകാര്യ ബാങ്കുകളെ പിന്നിലാക്കാൻ തുണച്ചത് ഈ തീരുമാനം

bank-

പലിശ മാർജിൻ വർദ്ധന കരുത്തായി

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ പലിശ മാർജിനിലെ വർദ്ധനയുടെ കരുത്തിൽ തിളങ്ങി പൊതുമേഖലാ ബാങ്കുകൾ. ഇക്കാലയളവിൽ സ്വകാര്യ ബാങ്കുകൾക്ക് നിക്ഷേപച്ചെലവിന്റെ സമ്മർദ്ദം ഉയർന്നപ്പോൾ വായ്പയിൽ നിന്നുള്ള പലിശ വരുമാനം വർദ്ധിച്ചതാണ് പൊതുമേഖലാ ബാങ്കുകൾക്ക് നേട്ടമായത്. നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശച്ചെലവിനേക്കാൾ വേഗത്തിൽ വായ്‌പകളിൽ നിന്നുള്ള വരുമാനം ഉയർത്താൻ കഴിഞ്ഞു. കെയർ എഡ്ജ് റേറ്റിംഗ്‌സിന്റെ കണക്കുകളനുസരിച്ച് തെരഞ്ഞെടുത്ത പൊതുമേഖലാ ബാങ്കുകളുടെ ശരാശരി അറ്റ പലിശ മാർജിൻ(എൻ.ഐ.എം) സെപ്തംബർ പാദത്തിൽ 2.58 ശതമാനമായി മെച്ചപ്പെട്ടു.

അതേസമയം സ്വകാര്യ ബാങ്കുകളുടെ ശരാശരി മാർജിൻ 0.08 ശതമാനം കുറഞ്ഞ് 3.29 ശതമാനമായി. അവലോകന കാലയളവിൽ യൂണിയൻ ബാങ്കിന്റെ അറ്റപലിശ മാർജിൻ 2.86 ശതമാനവും സെൻട്രൽ ബാങ്കിന്റേത് 3.01 ശതമാനമായും ഉയർന്നു. കനറാ ബാങ്കിന്റെ മാർജിൻ 2.55 ശതമാനമാണ്. ഇന്ത്യൻ ഓവർസീസ് ബാങ്ക് 56 ശതമാനവും ബാങ്ക് ഒഫ് മഹാരാഷ്‌ട്ര 41.5 ശതമാനവും യൂണിയൻ ബാങ്ക് 30.3 ശതമാനവും അറ്റാദായത്തിൽ വളർച്ച നേടി.

ബാങ്ക്: രണ്ടാം പാദത്തിലെ അറ്റാദായം : വളർച്ച

യൂണിയൻ ബാങ്ക് : 5,537 കോടി രൂപ : 30.3 ശതമാനം

പഞ്ചാബ് നാഷണൽ ബാങ്ക്: 5,532 കോടി രൂപ : 12.8 ശതമാനം

കനറാ ബാങ്ക് : 5,175 കോടി രൂപ : 8.4 ശതമാനം

ഇന്ത്യൻ ബാങ്ക് : 3,462 കോടി രൂപ : 14.7 ശതമാനം

ബാങ്ക് ഒഫ് മഹാരാഷ്‌ട്ര: 2,310 കോടി രൂപ : 41.5 ശതമാനം

ഇന്ത്യൻ ഓവർസീസ് ബാങ്ക്: 1,912 കോടി രൂപ : 56.0 ശതമാനം

സെൻട്രൽ ബാങ്ക് : 1,469 കോടി രൂപ : 21.1 ശതമാനം

കിട്ടാക്കടം കുറയുന്നു

പഞ്ചാബ് നാഷണൽ ബാങ്കിന്റെ മൊത്തം കിട്ടാക്കട അനുപാതം ഒരു വർഷത്തിനിടെ 3.45 ശതമാനത്തിൽ നിന്നും 2.55 ശതമാനമായി കുറഞ്ഞു. ഇന്ത്യൻ ഓവർസീസ് ബാങ്ക് 1.83 ശതമാനത്തിൽ നിന്നും 1.19 ശതമാനത്തിലേക്കും ബാങ്ക് ഒഫ് മഹാരാഷ്‌ട്ര 1.72 ശതമാനത്തിൽ നിന്നും 1.25 ശതമാനമായും കിട്ടാക്കടം കുറച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BANK, NATIONALISED BANK, PRIVATE BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE