SignIn
Kerala Kaumudi Online
Thursday, 05 November 2026 5.53 PM IST

മാങ്ങയും നാരങ്ങയും മാറിനിൽക്കും: കേടുകൂടാതെ മാസങ്ങളോളം സൂക്ഷിക്കാം, തയ്യാറാക്കാം രുചികരമായ ചെറിയ ഉള്ളി അച്ചാർ

small-onion-pickle
ചെറിയ ഉള്ളി അച്ചാർ

അച്ചാറുകൾ ഇഷ്ടമല്ലാത്ത മലയാളികളില്ല. ചോറിനും കഞ്ഞിക്കും എന്തിന് പ്രഭാതഭക്ഷണത്തിനൊപ്പം വരെ അച്ചാർ കഴിക്കുന്നവരുണ്ട്. സാധാരണ മാങ്ങാ, നാരങ്ങ, നെല്ലിക്ക്, പുളിഞ്ചിക്ക തുടങ്ങിയ അച്ചാറുകളാണ് കഴിക്കുന്നത്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി ചെറിയ ഉള്ളി അച്ചാർ തയ്യാറാക്കിയാലോ. അതും നാവിൽ കൊതിയൂറുന്ന രുചിയിൽ. വീടുകളിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഈ അച്ചാർ ഒരുതവണ കഴിച്ചാൽ വീണ്ടും കഴിക്കാൻ തോന്നും. എങ്ങനെയാണ് ചെറിയ ഉള്ളി അച്ചാർ തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • ചെറിയ ഉള്ളി - ഇരുപതെണ്ണം തൊലി കളഞ്ഞത്
  • പച്ചമുളക്- ഏഴെണ്ണം
  • കരിഞ്ചീരകം
  • മഞ്ഞൾപ്പൊടി
  • ഗരംമസാല
  • ഉലുവ
  • വിനാഗിരി
  • നല്ലെണ്ണ
  • പെരുംജീരകം
  • മുളക്പൊടി
  • കടുക്
  • കറിവേപ്പില
  • വറ്റൽമുളക്
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്
  • കായപ്പൊടി
  • ഉപ്പ്

തയ്യാറാക്കുന്നവിധം

ആദ്യം ചെറിയ ഉള്ളി അച്ചാറിനുള്ള ഒരു മസാലക്കൂട്ട് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽവച്ച് അതിലേയ്ക്ക് ഒരു ടേബിൽ സ്‌പൂൺ ഉലുവയും ഒരു ടേബിൾ സ്‌പൂൺ കടുക്,​ ഒരു ടീസ്‌പൂൺ പെരുംഞ്ചീരകം എന്നിവ ഇട്ടുകൊടുത്ത് നാല് മിനിറ്റ് വറുത്തെടുക്കണം. തീ മീഡിയമായിരിക്കണം. കരിഞ്ഞുപോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇനി ഇത് അടുപ്പിൽ നിന്നിറക്ക് ചൂടാറാൻ മാറ്റിവയ്ക്കാം. തണുത്തതിന് ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായി പൊടിച്ചെടുക്കണം. ഈ പൊടി ഒരു ബൗളിലേയ്ക്ക് മാറ്റിയ ശേഷം ഈ പൊടിയിലേക്ക് രണ്ട് ടീസ്‌പൂൺ മഞ്ഞപ്പൊടി,​ രണ്ട് ടേബിൾ സ്‌പൂൺ മുളകുപൊടി ( എരിവിന് അനുസരിച്ച് ഇടാം)​,​ ഒരു ടീസ്‌പൂൺ ഗരംമസാല,​ രണ്ട്‌ ടീസ്‌പൂൺ കരിഞ്ചീരകം,​ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയോജിപ്പിക്കണം. അച്ചാറിനുള്ള മസാലക്കൂട്ട് റെഡി.

ഇനി അടുപ്പിൽ അത്യാവശ്യം വലിപ്പമുള്ള പാൻ വച്ച് അതിലേയ്ക്ക് ആവശ്യത്തിന് നല്ലെണ്ണ ഒഴിക്കണം. ഇത് ചൂടായി കഴിഞ്ഞാൽ വറ്റൽമുളകും കറിവേപ്പിലയും ചേർത്തുകൊടുക്കാം. ഇനി ഇതിലേയ്ക്ക് വളരെ കുറച്ച് ഇ‌ഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് ഇളക്കണം. ശേഷം തൊലികളഞ്ഞ് ഓരോന്നും നാലായി മുറിച്ചുവച്ചിരിക്കുന്ന ചെറിയ ഉള്ളി യും ചെറുതായി നീളത്തിൽ അരിഞ്ഞ മുളകും ചേർത്ത് ഇളക്കണം. ഉള്ളി പെട്ടെന്ന് വഴണ്ടുവരാൻ അൽപ്പം ഉപ്പും കൂടി ചേർക്കണം. ഇത് അത്യാവശ്യം വെന്തുകഴിഞ്ഞാൽ അതിലേയ്ക്ക് നേരത്തെ തയ്യാറാക്കിവച്ച മസാലക്കൂട്ടും അൽപ്പം കായപ്പൊടിയും ഇട്ടുകൊടുക്കണം. ഇത് നന്നായി ഇളക്കിയ ശേഷം കുറച്ച് വിനാഗിരി ഒഴിച്ച് വീണ്ടും ഇളക്കികൊടുക്കണം. രുചികരമായ ചെറിയ ഉള്ളി അച്ചാർ തയ്യാ‍ർ. ചൂടാറിയ ശേഷം ഇത് വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാവുന്നതാണ്.

English Summary

A Malayalam news article details a recipe for preparing a unique shallot pickle, presenting an alternative to common mango or lemon varieties. It provides a comprehensive list of ingredients and step-by-step instructions for home preparation, designed to be easy for home cooks. This unconventional pickle offers a new accompaniment option for various meals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMALL ONION PICKLE RECIPE, ONION PICKLE RECIPE, FOOD RECIPE, FOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE