SignIn
Kerala Kaumudi Online
Tuesday, 03 November 2026 12.09 AM IST

ഫ്രീസറുകൾ ഹാക്ക് ചെയ്‌തു, ഒറ്റരാത്രികൊണ്ട് താപനില 70 ഡിഗ്രി സെൽഷ്യസാക്കി; ഭക്ഷ്യശൃംഖല ലക്ഷ്യമിട്ട് സൈബർ ആക്രമണം

super-market
പ്രതീകാത്മക ചിത്രം

ബർലിൻ: യൂറോപിലെ വിവിധ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകൾ ലക്ഷ്യമിട്ട് നടന്ന ആസൂത്രിത സൈബർ ആക്രമണത്തിൽ വൻ നാശനഷ്‌ടം. നാലോളം രാജ്യങ്ങളിൽ സൂപ്പർമാ‌ർക്കറ്റുകളിലെ ഫ്രീസർ സംവിധാനം ഹാക്ക് ചെയ്യപ്പെട്ടു. ബെൽജിയം, എസ്റ്റോണിയ, സ്വീഡൻ, അയർലൻഡ് എന്നീ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലെ ഫ്രീസറുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഫ്രിഡ്‌ജുകളുടെയും ഫ്രീസറുകളുടെയും താപനില സൈബർ സംവിധാനത്തിലൂടെ ഉയർത്തുവാൻ ഹാക്കർമാർക്ക് സാധിച്ചു. ഇതോടെ ഭക്ഷ്യവസ്‌തുക്കൾ വലിയ അളവിൽ കേടാവുകയായിരുന്നു. ബെൽജിയത്തിലെ ഡെൽഹൈസിന്റെ 40 ഓളം സ്റ്റോറുകളെയും കാരിഫോറിന്റെ 15 സ്റ്റോറുകളെയും ആക്രമണം ബാധിച്ചു. അയർലൻഡിലെ സൂപ്പർവാലുവിന്റെ 13 ഔട്ട്‌ലെറ്റുകളിലും പ്രശ്‌നമുണ്ടായി. ബെൽജിയത്തിലെ ‌ഡെൽഹൈസ് സ്റ്റോറുകളിൽ ഒന്നിൽ മാത്രം ഒരു ലക്ഷം യൂറോയുടെ ഭക്ഷ്യവസ്‌തുക്കൾ നശിച്ചതായാണ് റിപ്പോർട്ട്.

സ്വീഡനിലെ ഐസിഎ, കോപ്പ് ശൃംഖലയിലെ ചില സ്റ്റോറുകളും ആക്രമണത്തിന് ഇരയായി. എസ്റ്റോണിയയിലെ സെൽവർ സൂപ്പർമാർക്കറ്റിലെ ഫ്രീസറിന്റെ താപനില ഹാക്കർമാർ 50 ഡിഗ്രി സെൽഷ്യസായി മാറ്രിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ ആക്രമണം കണ്ടെത്തിയതിനാൽ ഭക്ഷ്യനഷ്‌ടമുണ്ടായില്ല.

യൂറോപ്യൻ യൂണിയന്റെ ഭക്ഷ്യവിതരണ ശൃംഖല തകർക്കാനും ഉപഭോക്താക്കളുടെ വിശ്വാസം ഇല്ലാതാക്കാനുമുള്ള ബോധപൂർവമായ ശ്രമമാണ് ആക്രമണത്തിന് പിന്നിലെന്ന് യൂറോപ്യൻ കമ്മീഷണർ ഫോർ അഗ്രികൾച്ചറൽ ആന്റ് ഫുഡ് ക്രിസ്റ്റോഫ് ഹാൻസൺ പ്രതികരിച്ചു. കഴിഞ്ഞ ഒക്‌ടോബർ 12ന് ഫ്രാൻസിലെ സൂപ്പർമാർക്കറ്റുകളിലും സമാനരീതിയിൽ സൈബർ ആക്രമണങ്ങൾ നടന്നിരുന്നു.

എന്നാൽ ഇത്തരം ആക്രമണത്തിന് പിന്നിൽ പ്രവർത്തിക്കുന്നതാരാണെന്ന് കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. ബെൽജിയത്തിലെയും സ്വീഡനിലെയും സൈബർ സുരക്ഷാ ഏജൻസികൾ സംഭവത്തിന് പിന്നാലെ സൈബർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

English Summary

Cyberattacks on supermarket refrigeration systems across four European countries caused massive food waste, with losses potentially reaching millions of euros.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPERMARKET FRIDGE HACKING, CYBER ATTACK, HACKING FOOD SYSTEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360