SignIn
Kerala Kaumudi Online
Monday, 19 October 2026 3.09 AM IST

സ്ത്രീകൾ വസ്ത്രം ധരിക്കാത്തതാണ് ഈ ഇന്ത്യൻ ഗ്രാമത്തിന്റെ പ്രത്യേകത; ഭർത്താക്കാന്മാർക്കും നിബന്ധന

village

നിരവധി ആചാരങ്ങൾ ഉള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയിലെ പല വ്യത്യസ്ത ആചാരങ്ങളും കേട്ടാൽ നമ്മൾ അമ്പരന്ന് പോകും. ഇപ്പോഴും ഇത്തരം വ്യത്യസ്ത ആചാരങ്ങൾ അനുഷ്ഠിക്കുന്ന സ്ഥലങ്ങൾ ഇവിടെയുണ്ട്. അത്തരമൊരു വിചിത്രമായ ആചാരം നിലനിൽക്കുന്ന ഗ്രാമമാണ് ഹിമാചൽ പ്രദേശിലെ മണികര്‍ണ്‍ താഴ്വരയിലെ പിനി ഗ്രാമം.

ഈ ഗ്രാമത്തിലെ വിവാഹിതകളായ സ്ത്രീകള്‍ വര്‍ഷത്തില്‍ അഞ്ച് ദിവസം നഗ്‌നരായി കഴിയണം എന്നതാണ് ഇവിടെ നിലനിൽക്കുന്ന ആചാരം. ഇപ്പോഴും അവര്‍ അത് മുടക്കമില്ലാതെ പാലിച്ച് പോരുന്നു എന്നതാണ് അതിശയകരം. ഉത്സവത്തോട് അനുബന്ധിച്ചാണ് ഈ ആചാരം നടന്നുപോരുന്നത്. എല്ലാ വര്‍ഷവും ചവാന്‍ മാസത്തിൽ അഞ്ചുദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ആഘോഷിക്കുന്നത്. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തിലാണ് സ്ത്രീകള്‍ നഗ്‌നരായി കഴിയുന്നത്.

കമ്പിളിയില്‍ നിന്ന് തുന്നിയുണ്ടാക്കിയ പട്ടുപോലെയുള്ള ഒരു നേര്‍ത്ത തുണി ധരിക്കാൻ അനുമതി ഉണ്ടെങ്കിലും. സ്ത്രീകളില്‍ കൂടുതലും നഗ്‌നരായി തന്നെ കഴിയുകയാണ് പതിവ്. ഈ ആചാരം തെറ്റിച്ചാൽ വീട്ടുകാര്‍ക്ക് എന്തെങ്കിലും ദുരനുഭവങ്ങള്‍ ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. ഇത് കൂടാതെ . ഉത്സവത്തിന്റെ ആ ദിവസങ്ങളില്‍, വിവസ്ത്രരായി സ്ത്രീകള്‍ ഭര്‍ത്താക്കന്മാരില്‍ നിന്ന് അകന്ന് കഴിയണമെന്നും നിയമമുണ്ട്. ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ മിണ്ടാനോ ചിരിക്കാനോ പാടില്ല. ഈ ദിവസങ്ങളില്‍ ഗ്രാമത്തില്‍ ആര്‍ക്കും മദ്യപിക്കാനോ മ‌ത്സ്യമാംസാദികൾ കഴിക്കാനോ അനുമതിയില്ല.

ഉത്സവസമയത്ത് മനോഹരമായി വസ്ത്രം ധരിച്ച സ്ത്രീകളെ അസുരന്മാര്‍ പിടികൂടുമെന്ന ഐതിഹ്യവും ഈ ആചാരത്തിന് പിന്നിലുണ്ട് അതുകൊണ്ടാണ് ഈ അഞ്ച് ദിവസം സ്ത്രീകള്‍ നഗ്‌നരായി കഴിയുന്നത്. എന്നാല്‍ ഇന്ന് ആ ദിവസങ്ങളില്‍ ചില സ്ത്രീകള്‍ വളരെ നേര്‍ത്ത വസ്ത്രങ്ങള്‍ ധരിച്ച് ശരീരം മറയ്ക്കാറുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN VILLAGE, WOMEN, WEARING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE