
മഴക്കാലമായതോടെ വീടുകളിൽ കൊതുക് ശല്യത്തിനൊപ്പം എലി ശല്യവും കൂടിയിരിക്കുകയാണ്. ഇതുമൂലം എലിപ്പനി അടക്കമുള്ള രോഗങ്ങൾ പിടിപെടാനും സാദ്ധ്യത കൂടുതലാണ്. എലിയെ തുരത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പരാജയപ്പെട്ടവരാണോ നിങ്ങൾ? എങ്കിൽ കേട്ടോളൂ, അടുക്കളയിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് എലിയെ തുരത്താൻ സാധിക്കും.
വെളുത്തുള്ളി എലിയെ തുരത്താൻ ഏറെ ഗുണപ്രദമാണ്. വെളുത്തുള്ളി പേസ്റ്റാക്കിയ ശേഷം വെള്ളത്തിൽ കലർത്തുക. നന്നായി യോജിപ്പിക്കുക. ശേഷം ഒരു സ്‌പ്രേ ബോട്ടിലൊഴിച്ച് എലി വരാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ വച്ചുകൊടുക്കാം. വെളുത്തുള്ളി അല്ലികൾ എലി ശല്യമുള്ളയിടങ്ങളിൽ വച്ചുകൊടുക്കുന്നതും പരിഹാരമാർഗമാണ്.
കറുവപ്പട്ടയാണ് എലിയെ തുരത്താനുള്ള മറ്റൊരു മാർഗം. ഒരു തുണിയെടുത്ത് അതിൽ കറുവപ്പട്ട ഇടുക. ഇനി ഇത് എലി വരാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ വച്ചുകൊടുക്കാം. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ആഹാരാവശിഷ്ടങ്ങൾ വലിച്ചെറിയരുത്.
എലിയെ തുരത്താനുള്ള ഏറ്റവും നല്ലൊരു മരുന്നാണ് സവാള. തൊലി കളഞ്ഞ ശേഷം എലി വരാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ ഉള്ളി വച്ചുകൊടുക്കുക. ഇതിന്റെ മണം എലിക്ക് ഇഷ്ടമല്ല. ഒരു പരിധിവരെ എലിയെ തുരത്താൻ ഇത് സഹായിക്കും. അതേസമയം, ഉള്ളി ചീഞ്ഞുപോയാൽ ദുർഗന്ധമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ ദിവസവും മാറ്റിക്കൊടുക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |