SignIn
Kerala Kaumudi Online
Tuesday, 29 September 2026 11.54 AM IST

8662 പരാതികൾ പരിഹരിച്ചു

ആലപ്പുഴ: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ, മാവേലിക്കര പാർലമെന്റ് മണ്ഡലത്തിൽ സി- വിജിൽ ആപ്പ് വഴി ലഭിച്ചത് 8931 പരാതികൾ. ഇതിൽ 8662 പരാതികളും തീർപ്പാക്കി. 239 പരാതികൾ ഒഴിവാക്കി. 30 പരാതികൾ പരിശോധനയിലാണ്. 7960 പരാതികൾ തീർപ്പാക്കിയത് 100 മിനിറ്റിനുള്ളിലാണ്. സ്ഥാനാർത്ഥികളുടെ ചുവരെഴുത്തുകളും പോസ്റ്ററുകളും അനധികൃതമായി പതിപ്പിച്ചിട്ടുണ്ടെങ്കിൽ ജനങ്ങൾക്ക് സി-വിജിൽ ആപ്പ് വഴി പരാതി രേഖപ്പെടുത്താം. ലഭിച്ച പരാതി 100 മിനിറ്റിനുള്ളിൽ തീർപ്പാക്കും. എല്ലാ മണ്ഡലങ്ങളിലും ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് 24 മണിക്കൂറും ഇവരുടെ സേവനം ലഭ്യമാണെന്ന് നോഡൽ ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL