SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.53 PM IST

നെൽവില ലഭ്യമാക്കാൻ നിവേദനം

reji

ആലപ്പുഴ: പുഞ്ചനെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് നെൽവില നൽകാത്തതിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് നെൽക്ക‌ർഷൽക സംരക്ഷണ സമിതി എം.എൽ.എമാർക്ക് നിവേദനം നൽകി. അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ, നിത്യ ചെലവിന് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന കർഷകരെ സഹായിക്കാൻ നെൽവില അടിയന്തരമായി വിതരണം ചെയ്യണമെന്ന് സമിതി തിരുവല്ല എം.എൽ.എ അഡ്വ.വർഗീസ് മാമനും കുട്ടനാട് എം.എൽ.എ റെജിചെറിയാനും സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. കാർഷിക മേഖലയിലെ പ്രതിസന്ധികളും പ്രതീക്ഷകളും എം.എൽ.എമാരെ അറിയിക്കാൻ സംഘടിപ്പിച്ചിരിക്കുന്ന എം.എൽ.എ അറിയാൻ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു സന്ദർശനം. വിഷയം അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും, സാദ്ധ്യമായ എല്ലാ ഇടപെടലുകളും നടത്തുകയും ചെയ്യുമെന്ന് എം.എൽ.എമാർ ഉറപ്പുനൽകി. നെൽക്കർഷക സംരക്ഷണ സമിതി ഭാരവാഹികളായ സാം ഈപ്പൻ, റജീന അഷ്‌റഫ്, സോണിച്ചൻ പുളിങ്കുന്ന്, പി.ആർ.സതീശൻ, പി.വേലായുധൻ നായർ, ലാലിച്ചൻ പള്ളിവാതുക്കൾ,കെ.ബി.മോഹനൻ, സണ്ണി തോമസ് മേപ്രാൾ, അഷ്‌റഫ് കാഞ്ഞിരം എന്നിവരും സംഘത്തിലുൾപ്പെട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL