SignIn
Kerala Kaumudi Online
Thursday, 11 June 2026 10.38 AM IST

അദ്ധ്യാപക സ്ഥലം മാറ്റം തടയരുത്

fth

ആലപ്പുഴ: സെൻസസ് ഡ്യൂട്ടിയുടെ പേരിൽ അദ്ധ്യാപകരുടെയും പ്രഥമ അദ്ധ്യാപകരുടെയും സ്ഥലംമാറ്റം താൽക്കാലികമായി മരവിപ്പിച്ചിരിക്കുന്നത് പിൻവലിക്കണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.ജോൺ ബോസ്കോ ആവശ്യപ്പെട്ടു.കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാതല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാസെക്രട്ടറി ഇ.ആർ.ഉദയകുമാർ, ജില്ലാപ്രസിഡന്റ് രാജീവ് കണ്ടല്ലൂർ, സംസ്ഥാന സെക്രട്ടറി ആർ.തനുജ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.ജി.ജോൺ ബ്രിട്ടോ, ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് രാജൻ,അരുൺ,ജോൺസൺ ജോസ്,സന്ധ്യറാണി എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL