
ചേർത്തല: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വനിതാഗ്രൂപ്പുകൾക്ക് കുരുമുളക് തൈകൾ വിതരണംചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മിണി തമ്പാൻ ഉദ്ഘാടനംചെയ്തു. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ തൈകൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഉദേഷ് യു.കൈമൾ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യസ്ഥിരംസമിതി അദ്ധ്യക്ഷൻ ബൈരഞ്ജിത്ത്,കൃഷി അസി. ഡയറക്ടർഷൈജ എന്നിവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഹരിഹരപ്പണിക്കർ,ജയകുമാർ,ബിനീഷ് വിജയൻ,മിനി ആന്റണി,ജിജി സോളമൻ,രജി പ്രകാശൻ,സജിത വിജയ്, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സരള,കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് റാണി ജോർജ്ജ്, സി.വി.സുനിൽ, ടി.പി.സിന്ധു, ആശാഗോപിനാഥ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |