
ഹരിപ്പാട്: ദേശീയ പാത നിർമ്മാണത്തിലെ അപാകത മൂലം നാരകത്ര - താമല്ലാക്കൽ ഭാഗത്തെ ഓടയും സർവ്വീസ് റോഡും വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെട്ടതിൽ പ്രതിഷേധിച്ച് സി.പി.എം നേതൃത്വത്തിൽ ജനകിയ പ്രതിഷേധസമരം സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം എ.ഷമീർ അദ്ധ്യക്ഷനായി.കുമാരപുരം തെക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ടി.എം.ഗോപിനാഥൻ, ഗ്രാമ പഞ്ചായത്ത് മെമ്പറന്മാരായ പി.സോണി. ശോഭ,ഗിരീഷ് ശ്രീലകം,സി.ഡി.എസ് ചെയർ പേഴ്സൺ വിജിത ബിജു, എ. അസനാരു കുഞ്ഞ്, യു.പ്രദീപ്,ബെന്നി കുമാർ,ആർ.ബിജു,രതീഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |