SignIn
Kerala Kaumudi Online
Thursday, 11 June 2026 4.33 AM IST

എ.സി റോഡിൽ ഇനി സോളാർ പ്രകാശം

1

കുട്ടനാട്: എ.സി റോഡിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. 130വാട്സ് വെളിച്ചം പകരാൻ ശേഷിയുള്ള 460 ഓളം സോളാർ ലൈറ്റുകൾ ഒരു മാസത്തിനുള്ളിൽ സ്ഥാപിക്കും. 4.5 കോടി രൂപയോളം രൂപ ചെലവുവരുന്ന പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ചങ്ങനാശ്ശേരി മുതൽ നെടുമുടി വരെയുള്ള പ്രധാന ജംഗ്ക്ഷനുകളും പാലങ്ങളും കേന്ദ്രീകരിച്ച് 200 ഓളം സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ ഇതിനകം പൂർത്തിയായി കഴിഞ്ഞു. രണ്ടാംഘട്ടമായി,​ നെടുമുടി മുതൽ പടിഞ്ഞാറ് കളർകോട് വരെയുള്ള ഭാഗത്തെ ജോലികൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി പദ്ധതി പൂർത്തിയാക്കുകയാണ് കരാർ കമ്പനിയുടെ ലക്ഷ്യം. പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ തന്നെ പൂർണ്ണമായും വെളിച്ചം ലഭിക്കുന്ന പ്രധാന റോഡുകളിലൊന്നായി ഇത് മാറും.

അപകടങ്ങൾക്ക് അറുതി

# വർഷങ്ങൾക്ക് മുമ്പ് നവീകരണ ജോലികൾ ആരംഭിച്ചതോടെ,​ ഇരുട്ടിലായ റോഡിൽ അപകടങ്ങൾ തുടർക്കഥയായിരുന്നു. പലരുടെയും ജീവൻ നഷ്ടപ്പെട്ടു എന്ന് മാത്രമല്ല,​ ഫയർഫോഴ്സ്, പൊലീസ് തുടങ്ങിയ സേനകൾക്ക് രക്ഷാപ്രവർത്തനം പോലും നിർവഹിക്കാൻ കഴിയാത്ത സാഹചര്യവും ഉണ്ടായി

# പകൽ പോലെ രാത്രിയിലും വാഹനതിരക്കുള്ള ഈ റോഡിൽ രാത്രിയുടെ മറവിൽ കൊലപാതകങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. പിന്നീട് ഇതുവഴിയുള്ള രാത്രി യാത്ര തന്നെ ജീവൻ കൈയിലെടുത്തുള്ളതായി മാറി

# നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ധൃതിപിടിച്ച് റോഡിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും സോളാർ പദ്ധതി നീണ്ടു പോകുകയായിരുന്നു. അതിനാണ് ഇതോടെ പരിഹാരമാകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL