SignIn
Kerala Kaumudi Online
Saturday, 27 June 2026 5.11 AM IST

മാന്നാറിൽ കാറ്റിലും മഴയിലും വ്യാപക നാശം

s

മാന്നാർ : ശക്തമായ കാറ്റിലും മഴയിലും മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിൽ വ്യാപക നാശം. മാന്നാർ പഞ്ചായത്ത് രണ്ടാം വാർഡ് പാവുക്കര കൊച്ചു വീട്ടിൽ കിഴക്കേതിൽ നിർമ്മലാ ശശിധരന്റെ വീടിന്റെ മുകൾ നിലയിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നുപോയി. വീട്ടിലുണ്ടായിരുന്നവർ കോൺക്രീറ്റ് ചെയ്ത താഴത്തെ മുറികളിലായിരുന്നതിനാൽ അപകടം ഒഴിവായി. വാർഡ് മെമ്പർ ലേഖന കുമാരിയുടെ വീടിന് പുറകുവശത്തെ അമ്പത് വർഷത്തോളം പഴക്കമുള്ള ആഞ്ഞിലിമരം കടപുഴകി റോഡിലേക്ക് വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടി വൈദ്യുതി നിലച്ചു. ഹരിപ്പാട് നിന്നുമെത്തിയ അഗ്നിശമന സേന റോഡിലേക്ക് വീണ മരം മുറിച്ച് മാറ്റിയതിനെ തുടർന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്. വെങ്ങാഴിയിൽ സദാനന്ദന്റെ പുരയിടത്തിലെ പ്ലാവ് വീണ് വൈദ്യുതിപോസ്റ്റ് ഒടിയുകയും ലൈൻ കമ്പികൾ പൊട്ടുകയും ചെയ്തു. മാന്നാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ ലത, വാർഡ് മെമ്പർ ലേഖന കുമാരി എന്നിവർ നാശനഷ്ടമുണ്ടായ വീടുകൾ സന്ദർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL