SignIn
Kerala Kaumudi Online
Sunday, 05 July 2026 7.29 AM IST

നെൽ കർഷകർക്ക് കിട്ടാനുണ്ട് 176.76 കോടി

ആലപ്പുഴ: രണ്ടാം കൃഷി ആരംഭിച്ചിട്ടും പുഞ്ചക്കൃഷിയിൽ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് കിട്ടിയില്ല. കുട്ടനാട്ടിലുൾപ്പെടെ 176.76 കോടി രൂപയാണ് കിട്ടാനുള്ളത്. ജില്ലയിലെ 34,715 കർഷകരിൽ നിന്ന് 1,34,095.44 ടൺ നെല്ലാണ് കഴിഞ്ഞ പുഞ്ച സീസണിൽ സർക്കാർ സംഭരിച്ചത്. 9,597കർഷകർക്കായി 227.19 കോടി രൂപയേ കൈമാറിയിട്ടുള്ളൂ.

പി.ആർ.എസ് വായ്പാവിതരണത്തിന് എസ്.ബി.ഐ, കാനറാ ബാങ്കുകൾ സപ്ളൈകോയുമായി കരാറിലാകാനെടുത്ത താമസവും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് വില്ലനായത്. പി.ആർ.എസിൽ കാനറ ബാങ്കുമായും എസ്.ബി.ഐയുമായുള്ള കരാർ മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് അവസാനിച്ചത്.

ജൂൺ 16ന് കരാർ പുതുക്കിയശേഷം ആയിരക്കണക്കിന് അപേക്ഷകളാണ് കുട്ടനാട്ടിലെ ബാങ്കുകളിൽ ലഭിച്ചത്. താത്കാലിക ജീവനക്കാരെ നിയമിച്ചാണ് പി.ആർ.എസ് അപേക്ഷ പരിശോധിക്കുന്നത്. ദിവസവും 50 മുതൽ 75 വരെ അപേക്ഷകൾ പരിശോധിക്കും.

സംഭരിച്ച് ആറുമാസം പിന്നിട്ടിട്ടും കർഷകർക്ക് നെല്ലിന്റെ വില ലഭിക്കാത്തത് ഗൗരവതരമായ സാഹചര്യമാണ്. ഭരണം മാറിയിട്ടും കർഷകരോടുള്ള സർക്കാർ നിലപാടിൽ മാറ്റമില്ലാത്തതിന്റെ സൂചനയാണിത്. ഇതിനെതിരെ ശക്തമായ സമരത്തിന് നേതൃത്വം നൽകും

- സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL