SignIn
Kerala Kaumudi Online
Sunday, 12 July 2026 10.49 AM IST

നെഹ്റുട്രോഫി..........................‘വള്ളം തുഴയുന്ന വേഴാമ്പൽ’ ഭാഗ്യചിഹ്‌നം

വഞ്ചിപ്പാട്ട് പാടി ഭാമ

ആലപ്പുഴ : 72-ാമത് നെഹ്റുട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നമായ ' വള്ളം തുഴയുന്ന വേഴാമ്പൽ' കെ. സി.വേണുഗോപാൽ എം.പി പ്രകാശനം ചെയ്തു. ചലച്ചിത്രതാരം ഭാമ ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. മന്ത്രി എം. ലിജു മുഖ്യാതിഥിയായി.

"കുട്ടനാടൻ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ... എന്ന വഞ്ചിപ്പാട്ട് പാടിയാണ് ഭാമ ഭാഗ്യചിഹ്ന പ്രകാശന ചടങ്ങിൽ പങ്കാളിയായത്.

72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ ഭാഗ്യചിഹ്ന നിർണയവുമായി ബന്ധപ്പെട്ട് 148 എൻട്രികളാണ് സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ചത്. പുന്നപ്ര പുത്തൻവെളിയിൽ ഗ്രാഫിക് ഡിസൈനറായ ഹരിണാണ് ഭാഗ്യചിഹ്ന മത്സരത്തിൽ വിജയിയായത്. യുവാക്കൾക്കിടയിൽ ഏറെചർച്ച ചെയ്യപ്പെട്ട 'റാം c/o ആനന്ദി' എന്ന നോവലിന്റെ കവർ ചെയ്തതും ഇദ്ദേഹമാണ്. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയർമാനും കളക്ടറുമായ ഷാജി വി. നായർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ എ. ഡി. തോമസ്, ജി. സുധാകരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ, നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ്, എ.ഡി.എം സി. പ്രേംജി, ആലപ്പുഴ ആർ.ഡി.യും എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറിയുമായ ജെ.മോബി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. എസ്. സുമേഷ്, നഗരസഭാംഗങ്ങളായ ബെന്നി ജോസഫ്, എ.എം.നൗഫൽ, ബിജി ശങ്കർ, പബ്ലിസിറ്റി കമ്മറ്റി പ്രതിനിധി സി.പ്രദീപ് എന്നിവർ സംസാരിച്ചു. പബ്ലിസിറ്റി കമ്മറ്റി അംഗങ്ങളായ ഡോ.നെടുമുടി ഹരികുമാർ, എ.എൻ.പുരം ശിവകുമാർ, പ്രസ് ക്ലബ്ബ് പ്രസിഡന്റ് റോയി കൊട്ടാരച്ചിറ, എ.കബീർ, ടി.ആർ.ആസാദ്, അഡ്വ.ജി.മനോജ് കുമാർ, കെ.നാസർ, രമേശൻ ചെമ്മാപറമ്പിൽ, നസീർ പുന്നയ്ക്കൽ, അബ്ദുൽസലാം ലബ്ബ, സുഭാഷ് ബാബു, പി.കെ.ബൈജു, റോയി പാലത്ര, എബി തോമസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ലോകോത്തര നിലവാരത്തിലേക്ക് വള്ളംകളിയെ ഉയർത്തിക്കൊണ്ടുവരാനും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായങ്ങൾ ഉറപ്പാക്കാനുമുള്ള കാര്യങ്ങൾ ചെയ്യും

- കെ.സി.വേണുഗോപാൽ എം.പി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL