SignIn
Kerala Kaumudi Online
Wednesday, 05 August 2026 11.43 AM IST

ക്യാമ്പ് സന്ദർശിച്ച് ഷാനിമോൾ ഉസ്മാൻ

d
പറയക്കാട് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് അരൂർ എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ അഡ്വ.ഷാനിമോൾ ഉസ്മാൻ സന്ദർശിച്ചപ്പോൾ

തുറവൂർ: അരൂർ മണ്ഡലത്തിലെ കുത്തിയതോട് പഞ്ചായത്തിലെ രണ്ടിലെയും മൂന്നിലെയും വാർഡുകളിലെ പടിഞ്ഞാറൻ മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറിയ സാഹചര്യത്തിൽ പറയക്കാട് യു.പി. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തനം ആരംഭിച്ചു. നിലവിൽ മൂന്ന് കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. അരൂർ എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ അഡ്വ. ഷാനിമോൾ ഉസ്മാൻ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പിലുള്ള കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നിലവിൽ അരൂർ മണ്ഡലത്തിൽ കുത്തിയതോട് പഞ്ചായത്തിൽ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതെന്നും മറ്റ് പഞ്ചായത്തുകളിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അവർ അറിയിച്ചു. മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യമുണ്ടായാൽ ആവശ്യമായ ഇടങ്ങളിൽ ക്യാമ്പുകൾ ആരംഭിക്കാനും ക്യാമ്പുകളിലെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാനും ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും നിർദേശം നൽകിയതായി എം.എൽ.എ പറഞ്ഞു.

കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് വിനീഷ്, വൈസ് പ്രസിഡന്റ് വത്സല, വാർഡ് അംഗങ്ങളായ ഷെരീഫ്, ധന്യ, രാജകല തുടങ്ങിയവരും ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL