
മുഹമ്മ:ശക്തമായ മഴയിൽ വേമ്പനാട് കായൽ തീരവാസികൾ ദുരിതത്തിൽ. കായലിൽ നിന്ന് വെള്ളം ഇരച്ചു കയറിയതിനെ തുടർന്ന് അന്തി ഉറങ്ങാനും ആഹാരം പാകം ചെയ്യാനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനും കഴിയാത്ത സ്ഥിതിയിലാണ്. തണ്ണീർമുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട് തുടങ്ങിയ പഞ്ചായത്ത് പ്രദേശങ്ങളിലാണ് സ്ഥിതി രൂക്ഷം. മഴക്കെടുതി കാരണം മത്സ്യ -കക്കാ തൊഴിലാളികൾക്ക് പണിക്ക് പോകാൻ കഴിയുന്നില്ല. ഏറെ പ്രയാസങ്ങൾ സഹിച്ച് കക്കാ അല്പം വാരിയാലും ഇറച്ചി വേർതിരിച്ചെടുക്കാൻ കഴിയുന്നില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
പല സ്ഥലങ്ങളിലും കക്കാ പുരകൾ മുങ്ങി അരക്കൊപ്പംജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇത്കൂടാതെ മരം കടപുഴകി വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ മുഹമ്മ മേഖലാ കമ്മിറ്റി നേതൃത്വത്തിൽ തീരത്ത് വീടിനുമേൽ ചാഞ്ഞു കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്ന പ്രവർത്തനങ്ങൾ നടന്നു വരുകയാണ്.
മുഹമ്മ മദർ തെരേസ സ്കൂൾ, ആര്യാട് നോർത്ത് യു.പി സ്കൂൾ, ലൂഥർ സ്കൂൾ ആര്യാട് എന്നിവിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |