ആലപ്പുഴ: കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ ചിത്രവും ഉൾപ്പെടുത്തി നെഹ്റു ട്രോഫി ജലമേളയുടെ പുതിയ പോസ്റ്റർ തയ്യാറാക്കി സംഘാടകർ. പ്രൂഫ് നോക്കാൻ കൊടുത്ത നോട്ടീസ് പ്രസിദ്ധീകരിച്ചതാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്ന് കൾച്ചറൽ കമ്മിറ്റി വിശദീകരിച്ചു. പോസ്റ്റർ തയ്യാറാക്കിയതിൽ നോട്ടക്കുറവ് ഉണ്ടായെന്നും പ്രതിഷേധം ഇല്ലെന്നും കൊടിക്കുന്നിൽ സുരേഷ് എം.പിയും പ്രതികരിച്ചു. നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുക്കുമെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |