
മാന്നാർ: കുട്ടമ്പേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചെന്നിത്തല ചെറുകോൽ ഈഴക്കടവ് അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ ഓണാഘോഷവും ഓണസദ്യയും ഓണപ്പുടവ വിതരണവും നടത്തി. ചാരിറ്റബിൾ സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ച യോഗം ചെങ്ങന്നൂർ ഉമ്മൻചാണ്ടി സ്മൃതി കേന്ദ്രം ചെയർമാൻ അഡ്വ.എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കോശി പൂവടിശ്ശേരി, ബിന്ദു കളരിക്കൽ, സുഭാഷ് ബാബു എസ്,മത്തായി.എൻ, സലിം ചാപ്രായിൽ, പ്രദീപ് പരുമല, ജിത്തു തങ്കച്ചൻ, കൃപ, ആൻസി എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |