SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

മുടങ്ങിക്കിടന്ന ബസ് സർവീസ് 'പ്രിയദർശിനി'യായി തിരിച്ചെത്തി

photo

ചേർത്തല : വർഷങ്ങളായി മുടങ്ങിക്കിടന്ന മാരാരിക്കുളത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുനഃസ്ഥാപിച്ചു. പുതിയതായി അനുവദിച്ച പ്രിയദർശിനി ബസിന്റെ ആദ്യ സർവീസ് മാരാരിക്കുളം ബീച്ച് ജംഗ്ഷനിൽ ആലപ്പുഴ എം.എൽ.എ എ.ഡി. തോമസ് ഫ്ളാഗ് ഓഫ് ചെയ്തു. ആലപ്പുഴ–മാരാരിക്കുളം കളിത്തട്ട്–മാരാരിക്കുളം–അർത്തുങ്കൽ വഴി ചേർത്തലയിലേക്കാണ് സർവീസ്. ബസ് സർവീസ് പുനഃസ്ഥാപിച്ചതോടെ നാട് ഉത്സവ ആഘോഷത്തിലായി. ബീച്ച് ജംഗ്ഷൻ മുതൽ കളിത്തട്ട് വരെ ചെണ്ടമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ നൂറുകണക്കിന് ആളുകൾ എം.എൽ.എയോടൊപ്പം ബസിനെ അനുഗമിച്ചു. വഴിനീളെ വിവിധയിടങ്ങളിൽ ജനകീയ സ്വീകരണമൊരുക്കിയിരുന്നു. തുടർന്ന് നടന്ന സ്വീകരണ ചടങ്ങിൽ ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് വോളോർവട്ടം ശശികുമാറിന്റെ നേതൃത്വത്തിൽ ബസിന് സ്വീകരണവും എം.എൽ.എയ്ക്ക് ആദരവും നൽകി. അസോസിയേഷൻ രക്ഷാധികാരി രാജു പള്ളിപ്പറമ്പിൽ, ഐ.എൻ.ടി.യു.സി ഓട്ടോ യൂണിയൻ ഭാരവാഹികളായ കെ.ഒ. അലക്സാണ്ടർ, കെ.സി.പ്രദീപ്കുമാർ, കെ.എസ്.ആർ.ടി.സി എ.ടി.ഒ കെ.ഒ. ദിനേശൻ, കെ.എസ്.ആർ.ടി.സി ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് തുഷാർ, വാർഡ് മെമ്പർമാരായ സി.എസ്.ജോർജ്ജ്, കവിത രാമദാസ്, മാരാരിക്കുളം ഗ്രാമപഞ്ചായത്ത് അംഗം അനിത ജോസി, മണ്ഡലം പ്രസിഡന്റ് സഞ്ജു പാച്ചാക്കൽ, സാജു പാച്ചാക്കൽ, കെ.ജെ. തങ്കച്ചൻ, മാരാരിക്കുളം കോൺഗ്രസ് പ്രസിഡണ്ട് സൈജു ആന്റണി, ജോസഫ് മാരാരിക്കുളം, എം.ഇ. ഉത്തമക്കുറുപ്പ്, ജി.കെ. പൂപ്പള്ളിക്കാവ്,വിവിധ സംഘടനാ പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.

ഡ്രൈവർ എ.ജെ. തങ്കച്ചൻ, കണ്ടക്ടർ ലിജോ ജോസഫ് എന്നിവരാണ് ആദ്യ സർവീസ് നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL