SignIn
Kerala Kaumudi Online
Sunday, 06 September 2026 4.08 AM IST

കയ്പമംഗലം അപകടം......... ദേശീയപാതയിലെ അപകടസാദ്ധ്യതാമേഖലകൾ കണ്ടെത്തും

ആലപ്പുഴ: കയ്പമംഗലം അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ദേശീയപാതയിലെ അപകട സാദ്ധ്യതാമേഖലകൾ കണ്ടെത്തി കളക്ടർക്ക് റിപ്പോർട്ട് നൽകാനും കൂടുതൽ വേഗനിയന്ത്രണ സംവിധാനങ്ങൾ ഒരുക്കാനും ജില്ലാ വികസന സമിതിയുടെ നിർദേശം.

പൂച്ചാക്കൽ രജിസ്‌ട്രേഷൻ ഓഫീസ് കെട്ടിടത്തിന്റെ നവീകരണം വേഗത്തിലാക്കണമെന്ന് നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കറും അരൂർ എം.എൽ. എ.യുമായ ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു. മാക്കേകടവ്-നേരേകടവ് പാലം നിർമാണം ഉടൻ പൂർത്തിയാകും. നാലുകുളങ്ങര മുതൽ ചെല്ലാനം റോഡ് വരെ പൈപ്പ്ലൈൻ സ്ഥാപിക്കുമെന്നും ചേരുംകല- ഹേലാപുരം പ്രദേശത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ സ്ഥിരമായ മോട്ടോർ സംവിധാനം ഏർപ്പെടുത്തുമെന്നും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു.

ദേശീയപാതയിലെ ആറാട്ടുവഴി-കൊമ്മാടി പ്രദേശത്തെ വെള്ളക്കെട്ടിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എ.ഡി തോമസ് എം.എൽ.എ ആവശ്യപ്പെട്ടു. മണ്ണഞ്ചേരി, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്ക ണമെന്നുംതെരുവ്നായ ശല്യം പരിഹാരത്തിന് ആലപ്പുഴ എ ബി സി കേന്ദ്രത്തിന്റെ നവീകരണപ്രവൃത്തികൾ വേഗത്തിലാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.

കായംകുളം ഗേൾസ് ഹൈസ്കൂൾ കെട്ടിട നിർമാണം വേഗത്തിലാക്കണമെന്നു എക്സൈസ് വകുപ്പ് മന്ത്രി എം ലിജുവിന്റെ പ്രതിനിധി അഡ്വ. യു മുഹമ്മദ് ആവശ്യപ്പെട്ടു.

കുട്ടനാട്ടിൽ രണ്ടാം കൃഷി നടക്കാത്ത പാടശേഖരങ്ങളിലെ നിയന്ത്രിത പമ്പിങ് നടപടികൾ വേഗത്തിലാക്കണമെന്ന് കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ ആവശ്യപ്പെട്ടു.

ആലപ്പി മെഗാ ടൂറിസം പദ്ധതികളുടെ ഭാഗമായി നിർമിച്ച ഹൗസ് ബോട്ട് ടെർമിനൽ കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ നടത്താൻ നടപടി സ്വീകരിക്കണമെന്ന് കെ.സി വേണുഗോപാൽ എം പിയുടെ പ്രതിനിധി എ എ ഷുക്കൂർ യോഗത്തിൽ ആവശ്യപ്പെട്ടു.

സംയുക്ത പരിശോധന

 അപകട മേഖലകൾ കണ്ടെത്താൻ ആർ.ടി. ഒയുടെ നേതൃത്വത്തിൽ സംയുക്തപരിശോധന നടത്തണം

 കളർകോട് മുതലുള്ള എൻ.എച്ചിന്റെ മേഖലകളിൽ കൂടുതൽ ദിശാസൂചക ബോർഡുകൾ സ്ഥാപിക്കണം

 വൈ.എം.സി.എ പാലം മുതൽ വഴിച്ചേരിവരെ ട്രാഫിക് ദിശാ സൂചകങ്ങൾ ഏർപ്പെടുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL