
അമ്പലപ്പുഴ: അമ്പലപ്പുഴ സബ് ജില്ലാ വിദ്യാരംഗം കലാ - സാഹിത്യവേദി പ്രവർത്തനോദ്ഘാടനം കവിയും പ്രഭാഷകനുമായ സി. പ്രദീപ് നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഫാൻസിസ് .വി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.ആർ.കണ്ണൻ മുഖ്യപ്രഭാഷണം നടത്തി.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കവിത,ബ്ലോക്ക് പഞ്ചായത്തംഗം അനിൽ പാഞ്ചജന്യം,അമ്പലപ്പുഴ ഗവ.മോഡൽ എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് ബിന്ദുലേഖ,വിദ്യാരംഗം കൺവീനർ അനിൽ നാഥ് ,സി.സി. അർച്ചന എന്നിവർ സംസാരിച്ചു. പാഠപുസ്തക രചനാ സമിതിയംഗം ആശ രാഘവൻ ശില്പശാല നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |