SignIn
Kerala Kaumudi Online
Saturday, 19 September 2026 3.41 AM IST

മന്ത്രിയെ അഭിനന്ദിച്ചു

ambala

അമ്പലപ്പുഴ: കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠത്തിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനെ അഭിനന്ദിച്ചു. നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്ത് എത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ സന്ദർശിച്ചത് സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം കൂടുതൽ മികച്ചതാക്കാൻ കാരണമാകും. ഇതിന് മുൻകൈയെടുത്തതിനാണ് മന്ത്രിയെ അഭിനന്ദിച്ചത്. സന്ദർശനത്തെ സന്തോഷത്തോടെ സ്വീകരിച്ച സുകുമാരൻ നായരെയും കെ.പി.സി.സി മൈനോരിറ്റി ഡിപ്പാർട്ട്മെന്റ് അനുമോദനം അറിയിച്ചു. ഇത്തരം കൂടിച്ചേരലുകൾ ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കുമെന്നും ഹസൻ എം.പൈങ്ങാമഠം അഭിപ്രായപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL