
അമ്പലപ്പുഴ: ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയുടെ ഭാഗമായി അമ്പലപ്പുഴ സാമൂഹ്യ ശാസ്ത്ര കൗൺസിലിന്റെ നേതൃത്വത്തിൽ വാർത്ത വായനാ മത്സരം സംഘടിപ്പിച്ചു.ആലപ്പുഴ ഡി.ഇ.ഒ ഫാൻസി സമ്മാനദാനം നിർവഹിച്ചു. സാമൂഹ്യ ശാസ്ത്ര കൗൺസിൽ സെക്രട്ടറി രതീഷ്കുമാർ അധ്യക്ഷത വഹിച്ചു.വിജയികൾ: ഹൈസ്ക്കൂൾ വിഭാഗം ഒന്നാം സ്ഥാനം നിരജ്ജന കെ.പി (കെ.കെ.പി.എം.എച്ച്.എസ്.എസ് പൊത്തപ്പള്ളി), രണ്ടാം സ്ഥാനം അലീന സാദിഖ് (എൻ.എസ്.എസ് ജി.എച്ച്.എസ് കരുവാറ്റ ), ഹയർ സെക്കൻഡറി വിഭാഗം ഒന്നാം സ്ഥാനം ലുലു ലേഖ (കെ.കെ.പി.എം എച്ച്.എസ്.എസ് പൊത്തപ്പള്ളി),രണ്ടാം സ്ഥാനം ജ്യോതിലക്ഷമി (മോഡൽ ഗവ.മോഡൽ എച്ച്.എസ്.എസ് അമ്പലപ്പുഴ ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |