ആലപ്പുഴ: എൽനിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട് മത്സ്യ മേഖലയിലെ ഗുരുതര പ്രതിസന്ധിക്ക് പരിഹാരം കാണാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജിന് രൂപം നൽകണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ് ആവശ്യപ്പെട്ടു. എൽനിനോ പ്രതിഭാസം മത്സ്യ മേഖലയിലും ഭക്ഷ്യ സുരക്ഷയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് സി.എം.എഫ്.ആർ.ഐ പോലുള്ള ഗവേഷണ സ്ഥാപനങ്ങൾ ആവശ്യമായ പഠനം നടത്താതെ ഉറക്കം നടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.മത്സ്യ സമ്പത്ത് കുറയുമ്പോഴും ഫിഷ് ഫാമുകൾക്കുള്ള തീറ്റയ്ക്ക് വേണ്ടി ചെറു മത്സ്യങ്ങളെ പിടിക്കുന്ന പ്രവണതയേറുകയാണെന്നുംസർക്കാരുകൾ നിസംഗത പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |