SignIn
Kerala Kaumudi Online
Saturday, 19 September 2026 3.40 AM IST

പൊലീസ് നടപടിയിൽ പ്രതിഷേധിച്ചു

ആലപ്പുഴ: റിപ്പോർട്ടർ ടി.വിയുടെ ന്യൂസ് ഡെസ്‌കിൽ പുലർച്ചെ പൊലീസ് പ്രവേശിച്ച് വാർത്താപ്രവർത്തനം തടസപ്പെടുത്തിയ സംഭവം മാദ്ധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്‌മോൻ പറഞ്ഞു. മാദ്ധ്യമപ്രവർത്തകരുടെ ഫോണുകൾ പിടിച്ചുവച്ച് ന്യൂസ് ഡെസ്‌കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയത് ജനാധിപത്യ സമൂഹത്തെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്ന നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് വെറുമൊരു സ്ഥാപനത്തിനെതിരെയുള്ള നടപടിയല്ല, മറിച്ച് ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ്. മാദ്ധ്യമങ്ങളുടെ വായടപ്പിക്കാനുള്ള ഇത്തരം ഭരണകൂട നിലപാടുകൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL