ആലപ്പുഴ: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ആലപ്പുഴ സെന്റ് ജോസഫ് കോളേജിൽ ‘ഡ്രഗ് ഫ്രീ ക്യാമ്പസ്’ പ്രഖ്യാപനം നടത്തും.നാളെ രാവിലെ 11ന് കോളേജ് സെമിനാർ ഹാളിലാണ് പരിപാടി. കേരള എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടി സിനിമാതാരം പ്രമോദ് വെള്ളിയനാട് ഉദ്ഘാടനം ചെയ്യും. ആലപ്പുഴ സബ് കളക്ടർ ഡോ. സി. ശിവശങ്കരിവേൽ ലഹരി വിരുദ്ധ സന്ദേശം നൽകും. കോളേജ് പ്രിൻസിപ്പൽ ഫാ.മെഹറുദ്ദീൻ, ആലപ്പുഴ ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.ആശതി എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |