ആലപ്പുഴ: വടക്കനാര്യാട് മരണാനന്തര സഹായനിധിയുടെ 34ാമത് വാർഷിക പൊതുയോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ സുധർമ്മ രാജേന്ദ്രൻ പ്രതിഭകളെ ആദരിച്ചു. ഡോ.സൂര്യ ഉദയകുമാർ, ഗിരി കൃഷ്ണ, യദു കൃഷ്ണ എന്നിവർ ആദരവ് ഏറ്റുവാങ്ങി. പുതിയ ഭരണ സമിതിയെ യോഗം തിരഞ്ഞെടുത്തു. ആർ.സുധാകരൻ ( രക്ഷാധികാരി), ടി.കെ.ശരവണൻ (പ്രസിഡന്റ്), വി.രാജൻ (വൈസ് പ്രസിഡന്റ്), എസ്.സന്തോഷ്കുമാർ (സെക്രട്ടറി), ജി.രാമചന്ദ്രൻ (ജോയിന്റ് സെക്രട്ടറി), പി.സി.റിജു മയ്യൂരം (ഖജാൻജി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |