
ആലപ്പുഴ: കലവൂർ ഗവ. ഹയർസെക്കൻഡറി സ്ക്കൂളിൽ നടന്നുവന്ന ജില്ലാ ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് സമാപിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ മാന്നാർ സ്കൂൾ ഒഫ് കബഡി ചാമ്പ്യന്മാരായി. കലവൂർ സമുറായി രണ്ടാംസ്ഥാനവും പെൺകുട്ടികളുടെ വിഭാഗത്തിൽ ഭഗവതിക്കൽ ടീമും ജേതാക്കളായി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.ജി വിഷ്ണു ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം സവിനയൻ പങ്കെടുത്തു. വിമൽപക്കി, ഷാഹുൽ, രാജേഷ് ചെന്നിത്തല, ശിഖിൽ രാജ് സംഗീത്, ബാബു സെലക്ടർ, ജയമോഹൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |