SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

ചുങ്കംകൊലപാതകം: കത്തി കണ്ടെത്തി

ആലപ്പുഴ : നഗരത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൊല്ലാനുപയോഗിച്ചതെന്ന് കരുതുന്ന കത്തി ആലപ്പുഴ ഫയർ ആൻഡ് റെസ്ക്യു സ്കൂബ ടീം നടത്തിയ തിരിച്ചിലിൽ കണ്ടെത്തി. പ്രതിയായ ആലിശേരി വാർഡ് ചിറയിൽ വീട്ടിൽ അഫ്‌സലിനെ (അപ്പു-41) കഴിഞ്ഞദിവസം സംഭവ സ്ഥലത്ത് തെളിവെടുപ്പിനെത്തിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ചുങ്കം മാപ്പിളശേരി വീട്ടിൽ ആന്റണി വർഗീസുമായി തർക്കത്തിലാവുകയും തുടർന്ന് ആന്റണി വർഗീസ് കല്ലെടുത്തെറിഞ്ഞതിനെ തുടർന്ന് പ്രകോപിതനായ പ്രതി കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. കത്തി ചുങ്കം കനാലിലേക്ക് എറിഞ്ഞുകളഞ്ഞതായി മൊഴി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് ആലപ്പുഴ ഫയർ ആൻഡ് റെസ്ക്യൂ സ്കൂബാ ടീമിന്റെ സഹായം തേടിയത്.

ജില്ലാ ഫയർ ഓഫീസർ ബി.എം. പ്രതാപചന്ദ്രൻ, ആലപ്പുഴ സ്റ്റേഷൻ ഓഫീസർ ടി.പി.ഗോപകുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം ഇന്നലെ വൈകിട്ട് 3.35ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ജി.ജയകുമാറിന്റെ നേതൃത്വത്തിൽ വി.ആർ.ബിജു, എം.പി.പ്രജീഷ്, എസ്.ശ്യാംകുമാർ എന്നിവർ ഉൾപ്പെട്ട ആലപ്പുഴ സ്കൂബാ ടീം ചുങ്കം കനാലിൽ തിരച്ചിൽ നടത്തി. കനാലിൽ കുറ്റികൾ നാട്ടുന്നതിനായി തെങ്ങിൻ തടികൾ കൊണ്ടുവന്നിട്ടിരുന്ന ഭാഗത്താണ് പ്രതി കത്തി വലിച്ചെറിഞ്ഞിരുന്നത്. ഈ ഭാഗത്ത് കനാലിന്റെ അടിത്തട്ടിൽ നിരവധി തെങ്ങിൻ തടികൾ കിടന്നിരുന്നതിനാൽ തിരച്ചിൽ ഏറെ ദുഷ്കരമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL