SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

എസ്‌.എഫ്.ഐ പഠിപ്പ് മുടക്ക് ജില്ലയിൽ പൂർണം

ആലപ്പുഴ: തിരുവനന്തപുരത്ത് നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ പഠിപ്പ് മുടക്ക് ജില്ലയിൽ പൂർണം.

വിദ്യാർത്ഥികളെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് സഹായം നൽകി എന്ന് ആരോപിച്ച്

മന്ത്രി രമേശ് ചെന്നിത്തലയുടെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ചിനുള്ള അനുമതി നൽകാതെ നോട്ടീസ് കൈമാറിയെങ്കിലും അതിനെ മറികടന്നാണ് നൂറുകണക്കിന് വിദ്യാർത്ഥികൾ സമരത്തിൽ പങ്കെടുത്തത്. പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് എം.എൽ.എ ഓഫീസിന് നൂറ്മീറ്റർ അകലെ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു.

​ഏരിയകളിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാവേലിക്കര സറ്റേഷനിലേക്ക് നടന്ന മാർച്ച് ജില്ലാ പ്രസിഡന്റ് അനന്ദു അജി ഉദ്ഘാടനം ചെയ്തു, നൂറനാട് സംസ്ഥാന കമ്മിറ്റി അംഗം എസ് മേഘ, ചേർത്തല​യിൽ ജില്ലാ കമ്മിറ്റിയംഗം കെ.ജെ. ജയകൃഷ്ണൻ, മാരാരിക്കുളത്ത് എസ്. ശ്വേതൻ കൃഷ്ണ, ചെങ്ങന്നൂരിൽ ​ജില്ലാ വൈസ് പ്രസിഡന്റ് ഗോകുൽ കേശവ്, കായംകുളത്ത്​ എ.വി. ഗോവിന്ദ് എന്നിവർ മാർച്ച് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ നൂറുകണക്കിന് വിദ്യാർത്ഥികർ പങ്കെടുത്തു കളക്ട്രേറ്റിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് സ്‌റ്റേഷന് മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന യോഗം എരിയ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് ഉദ്ഘാടനം ചെയ്തു. ഗൗരി നന്ദന, റിസ്വാൻ റിയാസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL