SignIn
Kerala Kaumudi Online
Friday, 02 October 2026 3.34 AM IST

സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണം

ആലപ്പുഴ: ശബരിമല തീർത്ഥാടന കാലയളവിൽ ചെന്നൈ, മുംബയ്, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് ആലപ്പുഴ വഴി കൊല്ലത്തേക്ക് പ്രത്യേക ശബരിമല ട്രെയിൻ സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.ശബരിമല തീർഥാടന കാലത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് കേരളത്തിലേക്ക് എത്തുന്നത്. ഇവർക്ക് നിലവിൽ റിസർവേഷൻ ടിക്കറ്റ് ലഭിക്കുന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് കെ.സി.വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL