ആലപ്പുഴ: ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓൾ കേരള പ്രീ-സ്കൂൾ ആൻഡ് ഡേ-കെയർ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഗാന്ധി ചിത്രരചനാ മത്സരം സംഘടിപ്പിക്കും. കളക്ടറേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽഇന്ന് രാവിലെ 9 മണി മുതലാണ് മത്സരം . എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ജനറൽ എന്നീ വിഭാഗങ്ങളിലായി പങ്കെടുക്കാം. എല്ലാവർക്കും സർട്ടിഫിക്കറ്റും വിജയികൾക്ക് സമ്മാനങ്ങളും നൽകും. ഗാന്ധിജയന്തി മാസാചരണത്തിന്റെ സമാപന പരിപാടിയിൽ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്യും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക: പ്രോഗ്രാം കോ-ഓർഡിനേറ്റർ രാജു പള്ളിപ്പറമ്പിൽ (9446618267, 944778785)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |