
അമ്പലപ്പുഴ : കയർ ബോർഡ് റീജിയണൽ ഓഫീസിന്റെയും പുന്നപ്ര കാർമൽ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയുടെയും സഹകരണത്തോടെ ത്രിദിന സംരംഭകത്വ വികസന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. കാർമ്മൽ സ്ഥാപനങ്ങളുടെ ചെയർമാൻ റവ.ഫാ. പോൾ തുണ്ടുപറമ്പിൽ സി.എം.ഐ അദ്ധ്യക്ഷനായി. സമ്മേളനത്തിൽ കയർ ബോർഡ് റീജിയണൽ ഓഫീസർ ടി.വി.സാബു സ്വാഗതം പറഞ്ഞു. കോളേജ് ഡയറക്ടർ റവ.ഫാ.ബിജോ മറ്റപ്പറമ്പിൽ , പ്രിൻസിപ്പൽ ഡോ. ജോസഫ് കുട്ടി ജേക്കബ് എന്നിവർ സംസാരിച്ചു. കയർ ബോർഡ് റീജിയണൽ ഓഫീസ് പ്രതിനിധി ടി. എസ്. പുഷ്പരാജ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |