
അമ്പലപ്പുഴ: പറവൂരിൽ വീടിന് മുന്നിലിരുന്ന സ്കൂട്ടർ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പത്തൊമ്പതാം വാർഡ് കാക്കരിയിൽ ദാസപ്പന്റെ കെ.എൽ.04-എ.ജെ 6863 ആക്ടീവ സ്കൂട്ടറാണ് തീയിട്ട് നശിപ്പിച്ചത്. ദാസപ്പനും 75 കാരിയായ മാതാവ് ത്രേസ്യാമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശനിയാഴ്ച രാത്രി 1.30 കഴിഞ്ഞപ്പോൾ പുറത്തുനിന്ന് പുക വീടിനുള്ളിലേക്ക് വരുന്നത് കണ്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോൾ മുറ്റത്തിരുന്ന സ്കൂട്ടർ കത്തുന്നതാണ് കണ്ടത്. സ്കൂട്ടർ പൂർണമായി കത്തി നശിച്ചു. പരാതിയെ തുടർന്ന് പുന്നപ്ര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി ടി.വികൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |