SignIn
Kerala Kaumudi Online
Monday, 05 October 2026 3.01 AM IST

ഡി.വൈ.എഫ്.ഐ ബോധവത്കരണം

jkhjkh

അരൂർ: കോട്ടപ്പുറം–പള്ളിയറക്കാവ് റോഡിലെ അമിതവേഗതയും ഗതാഗതക്കുരുക്കും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. അരൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനയാത്രക്കാർക്ക് ബോധവത്കരണം നടത്തി. ഇതുസംബന്ധിച്ച നോട്ടീസുകൾ വാഹനയാത്രക്കാർക്ക് വിതരണം ചെയ്തു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഹൈവേ നിർമാണം ഭൂരിഭാഗവും പൂർത്തിയായ സാഹചര്യത്തിൽ പരമാവധി വാഹനങ്ങൾ ദേശീയപാതയിലൂടെ സഞ്ചരിക്കണമെന്നും കോട്ടപ്പുറം–പള്ളിയറക്കാവ് റോഡ് ഉപയോഗിക്കുന്നവർ ജാഗ്രതയോടെ വാഹനമോടിക്കണമെന്നും ആവശ്യപ്പെട്ടു. ഡി.വൈ.എഫ്.ഐ. മേഖലാ പ്രസിഡന്റ് അഡ്വ. ഞ്ജലി സുനിൽ, എം.എസ്. സുധീഷ്, ജിബി ഗോപി, മിഥുൻ എം.എം, അശ്വിൻ, കിരൺ,സുജീഷ്,അഖിൽ,ആദർശ് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL