
മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ അൻപിടം സീനിയേഴ്സ് ടോക്കിങ്ങ് പാർലറിന്റെ ആഭിമുഖ്യത്തിൽ വയോജന ദിനാഘോഷത്തിന്റെ ഭാഗമായി പാട്ടും പറച്ചിലുംസംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.വി.വിജിമോൾ സ്വാഗതം പറഞ്ഞു.ജില്ലാപഞ്ചായത്ത് ആരോഗ്യം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിത തിലകൻ,പഞ്ചായത്തംഗങ്ങളായ പി.മുരളി,വി.സോയ,സുമാദേവി, എം.കെ.സജി,പി.അക്ബർ,സജിതാബൈജു, എം.ഒ.രജനി, ജോളി അജിതൻ, പി.ടി.ശശിധരൻ,എം.ഡി.മുരളി,പി.എസ്.ശ്രീലത,പി.സതീശൻ,ടി.എഫ്. സെബാസ്റ്റ്യൻ,അരുണിമ,അനില ശശിധരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |