പൂച്ചാക്കൽ: പെരുമ്പളം ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ കുന്നത്ത്–മാങ്ങോടത്ത് കോളനി–കളത്തിൽ റോഡ് നിർമ്മാണത്തിന് സി.സദാനന്ദൻ മാസ്റ്റർ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ അനുവദിച്ചു. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗവും ഗ്രാമപഞ്ചായത്ത് അംഗവുമായ പെരുമ്പളം ജയകുമാർ നൽകിയ അപേക്ഷ പരിഗണിച്ചാണിത്. പെരുമ്പളം ഗ്രാമത്തിലെ മറ്റൊരു റോഡിനും തുഷാർ വെള്ളാപ്പള്ളിയുടെ അഭ്യർത്ഥന മാനിച്ച് നേരത്തെ സദാനന്ദൻ മാസ്റ്റർ എം.പി. ഫണ്ട് അനുവദിച്ചിരുന്നു.റോഡ് നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചതോടെ ഏറെക്കാലമായുള്ള യാത്രാദുരിതത്തിന് പരിഹാരമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |