SignIn
Kerala Kaumudi Online
Monday, 05 October 2026 3.01 AM IST

ജീവനക്കാർക്ക് പഠനക്ലാസ്

​മാവേലിക്കര: കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)​ മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ജീവനക്കാർക്കായി പഠനക്ലാസ്സ് സംഘടിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി മനു ദിവാകരൻ ഉദ്ഘാടനം ചെയ്തു.​ മാവേലിക്കര ഏരിയ പ്രസിഡന്റ് ബിനോയ്.എച്ച് അധ്യക്ഷനായി. സി.പി.എം മാവേലിക്കര ഏരിയ സെക്രട്ടറി ജി.അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ​തുടർന്ന് കണ്ണൂർ സീനിയർ ഓഡിറ്റർ ശ്രീജിത്ത് പാനൂരും മാവേലിക്കര എ.ഡി ഉണ്ണികൃഷ്ണനും ക്ലാസുകൾ നയിച്ചു. ആർ.രവീന്ദ്രൻ,എസ്.അനിരുദ്ധൻ,വി.എസ്.പുഷ്പരാജ്, കെ.എസ്.ജയപ്രകാശ്, രാജേഷ് ആർ.ചന്ദ്രൻ,ആർ.വിജയരാജ് എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി കെ.ശ്രീപ്രകാശ് സ്വാഗതവും എസ്.സിന്ധുകുമാരി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL