SignIn
Kerala Kaumudi Online
Monday, 05 October 2026 3.02 AM IST

പെൻഷണേഴ്‌സ് യൂണിയൻ

മാവേലിക്കര: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തട്ടാരമ്പലം ഏരിയയുടെ കുടുംബസംഗമം ടൗൺ പ്രസിഡന്റ് കെ.പി.വിദ്യാധരന്‍ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് മേഴ്‌സിമാത്യു അധ്യക്ഷയായി. ജില്ലാകമ്മിറ്റി അംഗം പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ കുടുംബസംഗമ സന്ദേശം നൽകി. സെന്റ്‌ ജോൺസ് ഹയർസെക്കന്ററി സ്‌കൂൾ മുൻ പ്രിൻസിപ്പൽ ജി.ബിജു മുഖ്യപ്രഭാഷണം നടത്തി. ടൗൺ സെക്രട്ടറി കെ.പത്മാകരൻ സ്വാന്തനം സഹായവിതരണം നടത്തി. എ.ഹരിഹരപിള്ള, സൂസൻ മാത്യു, മാമ്മൻ പി.അലക്‌സാണ്ടർ, പി.എസ്.ഗ്രേസി, പി.ജി.രമയമ്മ, ഇ.ബി.ഫിലിപ്പ് എന്നിവർ സംസാരിച്ചു. 80 വയസ് പൂർത്തിയായ അംഗങ്ങളെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL